കണ്ണൂർ: തയ്യൽ തൊഴിലാളികളുടെ പെൻഷനും വിവാഹ, വിദ്യാഭ്യാസ, ചികിത്സാ ധനസഹായവും മരണാനന്തര സഹായം ഉൾപ്പെടെ വർദ്ധിപ്പിച്ച് നൽകുവാൻ സർക്കാർ തയ്യൽ തൊഴിലാളി ക്ഷേമബോർഡിന് നിർദ്ദേശം നൽകണമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. ഓൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) ജില്ല സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു. പ്രസിഡന്റ് കെ.വി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ, സംസ്ഥാന പ്രസിഡന്റും ക്ഷേമബോർഡ് മെമ്പറുമായ സുന്ദരൻ കുന്നത്തുള്ളി മുഖ്യ പ്രഭാഷണം നടത്തി. ഐ എൻ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. ശശീന്ദ്രൻ, കുറുമാത്തൂർ ശശിധരൻ, കെ വി നാരായണൻ, കെ.രാമകൃഷ്ണൻ, ടി. പി രാജൻ, പി. എം. ഗീത, കെ. വി. മഞ്ജുള, കെ. ചന്ദ്രി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ ആയി കെ. വി. പവിത്രൻ (പ്രസിഡന്റ്) കെ. വി. നാരായണൻ, പി. എം. ഗീത (വൈസ് പ്രസിഡന്റ്), വി. വി. ശശീന്ദ്രൻ (ജനറൽ സെക്രട്ടറി), ടി. പി. രാജൻ, കെ. വി. മഞ്ജുള (സെക്രട്ടറിമാർ), കുറുമാത്തൂർ ശശിധരൻ (ട്രഷർ) എന്നിവരെ തിരഞ്ഞെടുത്തു.
Garment workers want welfare.